Directory of (Malayalam) Christian Songs
ക്രിസ്‌തീയ ഗാനങ്ങളുടെ (മലയാളം) നാമാവലിപ്പട്ടിക

ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു / ലാഹ് ആലാഹാ / തെ ദേവും
Daivame Njangal Ange Vazhthunnu / Lah Aalaha / Te deum

 

CMSI Ref Number MA-MAL-017-DCS-218
Title

Daivame Njangal Ange Vazhthunnu / Lah Aalaha / Te deum

ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു / ലാഹ് ആലാഹാ /തെ ദേവും

Language Malayalam
Author of text Fr. Mathew Nadakkal, Archdiocese of Changanachery
Composer of melody To the poetic meter of the Syriac chant Baslōs Kēnē

Source of text

Dhaṛmagīti
(PP 138,139,140)

See review of the book by Dr. Joseph J. Palackal

കൃതജ്ഞതാ സേതോത്രം

ലാഹ് ആലാഹാ

ദൈവമേ- ഞങ്ങൾ അങ്ങേ വാ-ഴ്ത്തുന്നു
അങ്ങേയ്ക്കായെന്നും സ്തോത്രങ്ങൾ
പാരിതിന്നധി നാഥനായങ്ങേ
നിത്യ സൽപിതാവാകുമങ്ങയേ
ഞങ്ങളെന്നും സ്തുതിക്കുന്നു
ആരാധിക്കുന്നു പാരാകെ

ദൈവദൂതന്മാരേവരും പിന്നെ
സ്വർഗവാസികൾ സർവ്വരും
സ്വർഗ്ഗവും ക്രോവേസ്രാപ്പേൻ വൃന്ദവും
സ്വർഗ്ഗ സംഗീതം മീട്ടുന്നു
സൈന്യാധീശനായിടും ദൈവം-സം -
ശുദ്ധൻ! സംശുദ്ധൻ! സംശുദ്ധൻ!
(നിത്യം സംശുദ്ധൻ! സംശുദ്ധൻ! )

ഭൂവും വാനവും തൻ മഹിമയാൽ
തിങ്ങിടുന്നല്ലോ സന്തതം .
ശ്രീയെഴും ദിവ്യപ്രേക്ഷിതർ ധന്യ
നിവ്യന്മാർ വേദസാക്ഷികൾ
നിത്യാനന്ദ പ്രതാപവാനങ്ങേ
വാഴ്ത്തിടുന്നു നിരന്തരം

നിസ്തുലൻ പ്രഭാപൂരിതൻ താതാ!
നിത്യനാം ഏക സൂനുവേ !
പാവനാത്‌മാ ! ത്രീയേക ദൈവമേ
സ്തോത്രമെന്നുമെന്നേയ്‌ക്കുമേ

ലോകമാകവേ പാവനം സഭ
കീർത്തിക്കുന്നങ്ങേ സാദരം

പ്രാഭാവമെഴും രാജനാണു നീ
ക്രിസ്തുനാഥാ മഹോന്നതാ
ഉന്നതമായ താതൻ തന്നുടെ
ദിവ്യനാം സൂനുവാണു നീ
മർത്ത്യരക്ഷയ്ക്കായ് കന്യകയിൽ നീ -
ന്നങ്ങുമന്നിടേ ജാതനായ്‌

Next column >>

മൃത്യുവേ ജയിച്ചങ്ങു മക്കൾക്കായ്‌
സ്വർഗ്ഗവാതിൽ തുറന്നുഹോ
ദൈവത്തിന്റെ വലത്തുഭാഗത്തായും
വാഴ്‌വു നീ ഭവ്യശോഭയിൽ
അങ്ങു താൻ വിധിയാളനായ് വരൂ -
മെന്നും വിശ്വസിക്കുന്നിവർ

(മുട്ടു കുത്തുന്നു )

നിന്നനർഘമാം ശോണിതത്തിനാൽ
വീണ്ടെടുത്തൊരി ദാസരിൽ
നിൻ കൃപാമൃതം ചിന്തണേയേന്നും
യാചിപ്പൂ ഞങ്ങൾ സാദരം

(എഴുന്നേല്ക്കുന്നു )

നിത്യാനന്ദത്തിലങ്ങേ സ്നേഹിത
രൊത്തു ചേരാൻ കനിയണേ

കാത്തിടൂ നാഥാ നിൻ ജനങ്ങളെ
ആശിസേകണേ നിത്യവും
നീ ഭരിക്കുക നിൻ ജനങ്ങളേ

ഉന്നതിയിവർക്കേകണേ
നിത്യവും ഞങ്ങളങ്ങേ വാഴ്ത്തും
നിൻ പാവന നാമവും തഥാ

ഇന്നു ഞങ്ങളിൽ പാപമേശായ് വാൻ
നിന്നനുഗ്രഹം നല്കണേ
ആശ്രയിച്ചിവർ തീവ്രമായ്‌ അങ്ങിൽ
തിങ്ങും കാരുണ്യം പുൽകാൻ
അർപ്പിച്ചൂ നിന്നിലാശ സർവ്വവും
ലേശം ലജ്ജിക്കയില്ല ഞാൻ

Date of composition of text/melody 1962
Category Thanks giving song
Performance space Church
Performance context At the end of Thanks giving qurbana
Style Anti phonal
Transliteration Tedeum Latin version with music notation


(Pdf Download)

Recordings

A Group Prayer sung by 12 Priests from Archdiocese of Pala dedicated to all the worldwide patients, affected by the COVID-19 pandemic for their healthy recovery.

Courtesy : Archdiocese of Pala

Comments Youtube Links
  • Testimony of Father Manakkal - Video
  • SMRUTHIGEETHAM - Episode about Fr. Mathew Nadakkal on GOODNESSTELIVISION -Video
erectile dysfunction http://healthsavy.com https://viagragener.com